
ചിക്കന്‍ 1 കിലോ ചെറിയ കഷണം ആക്കി കഴുകി വൃത്തിയാക്കി അല്പം മഞ്ഞള്‍ പോടീ ഉപ്പു , അര tsp മുളകുപൊടി എന്നിവ ചേര്‍ത്ത് 30 മിനിറ്റ് വെക്കുക . അരമുറി തേങ്ങ (ചിരവിയത് ) വറുക്കുക , അതിലേക്കു കാല്‍ tsp മഞ്ഞള്‍ പോടീ , അര tsp ചിക്കന്‍ മസാല , 1 tsp മല്ലിപ്പൊടി ,1 റ്സ്പ് കുരുമുളക് പോടീ എന്നിവ ചേര്‍ത്ത് വറുത്ത തേങ്ങ (അധികം മൂത്ത് പോകരുത്) അല്പം തണുത്ത ശേഷം മിക്സില്‍ ഇട്ടു ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അരചെടുകുക്ക . ഇടത്തരം സൈസ് ൨ സവാള . 3 പച്ചമുളക് ,50 gm ഇഞ്ചി , 4 അല്ലി വെളുത്തുള്ളി എന്നിവ ൨ tsp വെളിച്ചെണ്ണയില്‍ ചെറുതായി വഴറ്റി , ഉപ്പും മുളകും ഒകെ തേച്ചു വച്ചിരിക്കുന്ന ചിക്കന്‍ , അരപ്പ്, വഴറ്റിയ ഉള്ളിയും മുളക് കൂട്ടും എല്ലാം പാചകം ചെയ്യാന്‍ വച്ചിരിക്കുന പത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കുക . ഉപ്പു കുറവാണെങ്കി ആവശ്യത്തിനു ചെര്കം. ചെറുതീയില്‍ 20 - 25 മിനിറ്റ് വേവിക്കുക . നാടന്‍ ചിക്കന്‍ ആണെങ്കില്‍ കൂടുതന്‍ നേരം വേവികേണ്ടി വരും . അതിനു ശേഷം 1 tsp വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചു , അല്പം കറിവേപ്പില , ചെറുതായി അറിഞ്ഞ 4 കഷണം ചെറിയ ഉള്ളി അറിഞ്ഞതും മൂപ്പിച്ചു ചേര്‍ക്കുക. അത്രെ ഉള്ളു. നാടന്‍ വറുത്തരച്ച ചിക്കന്‍ കറി റെഡി (Bachelor Style ആണേ )
(By:Santhosh Mohanan)
No comments:
Post a Comment