Thursday 6 October 2011

ഫിഷ്‌ ചമ്മന്തി ഫ്രൈ

ഇത് സാധാരണയില്‍ നിനും വ്യത്യസ്തമായ ഒരു ഫിഷ്‌ ഫ്രൈ ആണ് . ഇഷ്ടപെട്ടെങ്കില്‍ പരീക്ഷിച്ചു നോക്കാം . അടുത്ത തവണ ഞാന്‍ ഉണ്ടാക്കുമ്പോള്‍ ഫോട്ടോ ഉള്‍പെടുത്താം .

ആവശ്യമായ സാധനങ്ങള്‍
മത്തി - 8 എണ്ണം (കഴുകി വൃത്തി ആക്കി വറുകാന്‍ പാകത്തില്‍ വരഞ്ഞത് )
തേങ്ങ - അര മുറി
വറ്റല്‍ മുളക് - 4 എണ്ണം
മല്ലിപൊടി - അര tbs
മുളക് പോടീ - അര tbs
കുരുമുളക് പോടീ - കാല്‍ tbs
ചെറിയ ഉള്ളി - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിനു
ഉപ്പു ആവശ്യത്തിനു
വഴയില - ചെറിയ കഷണം

തയ്യാറാക്കുന്ന വിധം

ഫ്രയിംഗ് പാനില്‍ തേങ്ങ ചൂടാക്കുക . നിറം മാറി വരുമ്പോള്‍ യഥാക്രമം മഞ്ഞള്‍ പോടീ , മല്ലിപൊടി , വറ്റല്‍ മുളക് , മുളക് പോടീ , കുരുമുളക് പോടീ എന്നിവ ചേര്‍ത്ത് വറുക്കുക . അല്പം വെളിച്ചെണ്ണയും ഒഴിക്കാം .ചെറുതീയില്‍ ഏകദേശം 5 - 8 min വരുത്തല്‍ മതിയാവും, അദികം മൂത്ത് പോകരുത് .എല്ലാം ചേര്‍ത്ത് വറുത്ത തേങ്ങ തനുതത്തിനു ശേഷം വെള്ളം തീരെ കുറച്ചു ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക . ചമ്മന്തി റെഡി ആയി കഴിഞ്ഞാല്‍ കഴുകു വൃത്തിയാക്കി വരഞ്ഞു വെച്ചിരിക്കുന്ന മീനില്‍ ചമ്മന്തി നന്നായി തേച്ചു പിടിപികുക . 10 മിന്‍ fridge ഇല വക്കുക . അതിനു ശേഷം ചമ്മന്തി തേച്ച മീന്‍ 2 ആയി മടക്കിയ വാഴയിലയില്‍ നിരത്തി വച്ച്, കരിവേപിലയും വിതറി വഴയില അടച്ചു വെച്ക്കുക . ഫ്രയിംഗ് പാനില്‍ അലപം എണ്ണ തേച്ചു(ഇല കരിയതിരികാന്‍ വേണ്ടി മാത്രം) വാഴയിലയില്‍ പൊതിഞ്ഞ മീന്‍ വെച്ച് ഇരു പുരച്ചും വേവിച്ചെടുക്കുക , 2 സൈഡ് ഉം ഏകദേശം 5 min വീതം വെന്തം മതിയാവും. ചൂടോടെ ഉപയോഗിക്കാം . ഫ്രയിംഗ് പാനില്‍ പോല്ലിക്കുന്നതിനു പകരം , ആവിക്കു വെച്ചും വേവികവുന്നതാണ് . അല്പം സമയം എടുകുമെങ്കിലും ചമ്മന്തി അരച്ച് വാഴയിലയില്‍ പൊതിഞ്ഞു ഉണ്ടാക്കുന്നതിനാല്‍ സ്വാദു കൂടും .

BY SANTHOSH MOHAN

No comments:

Post a Comment