Monday 10 October 2011

FOOD HABITS

(കടപ്പാട് - Mathrubhumi Arogyam,ഡോ. രാമകൃഷ്ണന്‍ ദ്വരസ്വാമി,Internet)

ഭക്ഷണം ഏതുപ്രകാരം
         ഓരോരുത്തരും ദഹനശേഷിയനുസരിച്ച് അമിതമാവാതെയും വിരുദ്ധമാവാതെയും പോഷകാംശമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്.
        അമൃതിനു തുല്യമായ മുലപ്പാല്‍ ശിശുവിന് എന്നപോലെ പോഷകസമ്പുഷ്ടമായ ആഹാരം ഊര്‍ജത്തിന്റെ ഉറവിടമാണ്. നല്ലഭക്ഷണം കഴിക്കണം എന്നത് വാസ്തവം തന്നെ. എന്നാല്‍, അതു രുചിയുടെ അടിസ്ഥാനത്തിലല്ല നിര്‍ണയിക...്കപ്പെടേണ്ടത്. മറിച്ച് ഭക്ഷണത്തിലെ ഔഷധഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.

       ആയുര്‍വേദം അനുശാസിക്കുന്നത് നേരത്തേ കഴിച്ചിരുന്ന ആഹാരം ദഹിക്കുന്നതുവരെ മറ്റൊന്നും കഴിക്കരുത് എന്നാണ്. എന്നാല്‍, ആഹാരം ദഹിച്ചു എന്ന് നാം എങ്ങനെ മനസ്സിലാക്കും. മുന്‍പ് കഴിച്ച ആഹാരത്തിന്റെ രുചിയോ ഗന്ധമോ ഇല്ലാത്ത തികട്ടലുണ്ടാവുക, ശരീരത്തിന് ലഘുത്വം തോന്നുക, മലമൂത്രങ്ങള്‍ യഥാവിധി വിസര്‍ജിക്കുക, മനസ്സ് സ്വസ്ഥമാവുക തുടങ്ങിയവയാണ് ആഹാരം ദഹിച്ചതിന്റെ ലക്ഷണങ്ങള്‍.

ആമാശയത്തിന്റെ പകുതിഭാഗം ആഹാരംകൊണ്ടും കാല്‍ഭാഗം വെള്ളംകൊണ്ടും നിറയ്ക്കണമെന്നും ബാക്കിവരുന്ന കാല്‍ഭാഗം ഒഴിച്ചിടണം എന്നുമാണ് ശാസ്ത്രവിധി. ആഹാരത്തോടൊപ്പം വെള്ളം കുടിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
ചെറുചൂടുള്ള വെള്ളമാണ് കുടിക്കേണ്ടത്. അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് കുറച്ചുവെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുമെന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ദേഹപുഷ്ടി വേണ്ടവര്‍ ആഹാരത്തിനുശേഷം വെള്ളം കുടിക്കണം. 
ദാഹത്തിന് ചെറുചൂടോടുകൂടിയ തിളപ്പിച്ച വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍, പച്ചക്കറി സൂപ്പുകള്‍, വെള്ളം ചേര്‍ത്ത് കാച്ചിയ ചെറുചൂടുള്ള പാല്, മോര് എന്നിവയൊക്കെ ഉപയോഗിക്കേണ്ടതാണ്.
ഭക്ഷണം എത്രമാത്രം
ദഹനശക്തിയും ദേഹപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചുവേണം ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കേണ്ടത്. ഉദാഹരണമായി
അമിതവണ്ണമുള്ളവര്‍ മേദസ്സിനെ വര്‍ധിപ്പിക്കുന്നതായ മധുരപലഹാരങ്ങള്‍, പുളിപ്പിച്ചുണ്ടാക്കുന്ന സാധനങ്ങള്‍, ഐസ്‌ക്രീം, നെയ്യ്, പാല്, തൈര്, ഉഴുന്ന് എന്നിവ അല്പം മാത്രമായിട്ടേ ഉപയോഗിക്കാവൂ. അവര്‍ തേന്‍, ഗോതമ്പ്, മുതിര, ചെറുപയര്‍, കയ്പുരസവും ചവര്‍പ്പുരസവുമുള്ള പച്ചക്കറികള്‍, കുരുമുളക്, പഴയ ധാന്യങ്ങള്‍, മോര്, നെല്ലിക്ക എന്നിവ ഉപയോഗിക്കുന്നത് ശരീരഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും.
പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നേന്ത്രപ്പഴം, മാങ്ങ, സപ്പോട്ട, ചക്ക, മുന്തിരി, ഈന്തപ്പഴം തുടങ്ങിയവ എല്ലാം ശരീരഭാരം വര്‍ധിപ്പിക്കുന്നപക്ഷം കൂടുതല്‍ മധുരമുള്ളവയുമാണ്. ഇവയുടെ അധികം ഉപയോഗം അമിതവണ്ണമുള്ളവര്‍ക്ക് പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരുത്തിവെച്ചേക്കും. എന്നാല്‍ ആപ്പിള്‍, ഓറഞ്ച്, പപ്പായ, പേരയ്ക്ക എന്നീ ഫലങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. 
മെലിഞ്ഞ ശരീരപ്രകൃതിക്കാര്‍ ശരീരപുഷ്ടി ഉണ്ടാക്കുവാനായി നെയ്യ്, പാല്‍, മാംസരസം (സൂപ്പ്) എന്നിവ ദഹനത്തിനനുസരിച്ച് കൂടുതലായി ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.

വിരുദ്ധാഹാരം: ആഹാരപദാര്‍ഥങ്ങളെ കൂട്ടിച്ചേര്‍ക്കുമ്പോഴോ പാകപ്പെടുത്തുമ്പോഴോ ഉണ്ടാകുന്ന വൈരുധ്യം പലപ്പോഴും ശരീരത്തിന് ദ്രോഹമായിത്തീരുന്നു. വിരുദ്ധമായ ചേരുവകള്‍ ശരീരത്തില്‍ ഒരുതരം വിഷാംശത്തെ ഉണ്ടാക്കുകയും കാലക്രമേണ ത്വഗ്രോഗങ്ങള്‍, വാതരക്തം തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.
ഒഴിവാക്കേണ്ട വിരുദ്ധാഹാരങ്ങള്‍

 മത്സ്യത്തിന്റെ കൂടെ ഉഴുന്ന്, പാല്, തേന്‍, മോര് തുടങ്ങിയവ ഭക്ഷിക്കുന്നത്.  പുളിരസമുള്ള പദാര്‍ഥങ്ങളും പാലും ചേര്‍ത്ത് സേവിക്കുന്നത്.  പച്ചക്കറികള്‍ കഴിച്ചയുടനെ പാല് കഴിക്കുന്നത്.  കോഴിയിറച്ചിയും തൈരും ചേര്‍ത്ത് കഴിക്കുന്നത്.  മോരോ തൈരോ വാഴപ്പഴത്തോടുചേര്‍ത്ത് ഉപയോഗിക്കുന്നത്.  തേനും നെയ്യും സമമായി ചേര്‍ത്തുപയോഗിക്കുന്നത്. ശരീരത്തെ താങ്ങിനിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, അബ്രഹ്മചര്യം എന്നിവ


BY SANTHOSH MOHAN

No comments:

Post a Comment