Tuesday 11 October 2011

പ്രിയപ്പെട്ടവളല്ലേ...

അവള്‍ തിരക്കില്‍ ആണെന്നല്ലേ പറഞ്ഞത്..എന്നിട്ടും ഇത്രടം വരെ വന്നിട്ട് കാണാതെ പോകുന്നത്,
ഈ പൂമുഖ പ്പടി വരെ വന്നിട്ടും...
കോളിംഗ് ബെല്‍ അടിക്കണ്ട,
ഒരു ശബ്ദ മുണ്ടാക്കി ഞാനെന്റെ സാന്നിദ്ധ്യം അറിയിച്ചു.
ഒരു പ്രതികരണവുമില്ല ,
വേണ്ട ഇനിയുമെന്തിനു ബുദ്ധിമുട്ടിക്കണം..
മടങ്ങിയേക്കാം......
എന്തൊക്കെയായാലും അവള്‍ എന്റെ പ്രിയപ്പെട്ടവളല്ലേ...


BY MASSAM MANAF

No comments:

Post a Comment