Thursday 6 October 2011

അവില്‍ മില്‍ക്ക്

ഇത് ഒരു മലബാര്‍ സ്പെഷ്യല്‍ ആണ്.പ്രത്യേകിച്ചും മലപ്പുറം സ്പെഷ്യല്‍ . ജ്യൂസ്‌ ആയിട്ടും വിഷപടക്കാനും ഉപയോഗിക്കാം .(ചിലപ്പോള്‍ ഒക്കെ ലഞ്ച് നു ഇത് മാത്രം കഴിചിടുണ്ട് )

ആവശ്യമായ സാധനങ്ങള്‍

അവില്‍ (കുത്തരി പോലെ ഉരുണ്ട അവില്‍ ആവു വേണ്ടത് ) - 4 tbs
പഴം - 1 (രോബെസ്ട പഴം ആണ് നല്ലത് )
പഞ്ചസാര - 2 tbs
നെയ്യ് - കാല്‍ tbs
ഉണക്ക മുന്തിരി - 10 എണ്ണം
ചെറി പഴം - 4 എണ്ണം
അണ്ടിപരിപ്പ് - 3 എണ്ണം
പാല്‍ 1 കപ്പ്‌

തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അവില്‍ വറുക്കുക . 4 - 5 min ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതി . എടുത്തു വച്ചിരിക്കുന്ന പാല്‍ തിളപിച്ചു തണുപിക്കുക. (സാദാരണ കടകളില്‍ ഈ രണ്ടു കൂടും നേരത്തെ തയ്യാറാക്കി വക്കുക ആണ് പതിവ്. ). അതിനു ശേഷം എധു വച്ചിരിക്കുന പഴം നന്നായി ഉടച്ചു പഞ്ചസാരയും ചൂടാക്കി തണുപിച്ച പാലും ചെര്‍ഹ്ടു മിക്സ്‌ ചെയ്യുക . ഇതില്‍ പാതി ഗ്ലാസ്സിലേക്ക്‌ (സാദാരണ വലിയ ജ്യൂസ്‌ കപ്പ്‌ അല്ലെങ്കില്‍ സോഡാ ഗ്ലാസ്‌ ആണ് വേണ്ടത് ) ഒഴിക്കുക . അതിന്റെ മുകളില്‍ വിലയിച്ചു തണുപിച്ച അവില്‍ ഇടുക . അതിനു ശേഷം ബാക്കി ഉള്ള പഴം പാല്‍ പഞ്ചസാര കൂട്ട് കൂടി ചേര്‍ക്കുക . അതിന്റെ മുകളില്‍ മുന്തിരി , അണ്ടിപരിപ്പ് , ചെറി പഴം എന്നിവ ഇട്ടു ടെകരറെ ചെയ്യാം. തണുപ്പിനായി ഒന്നോ രണ്ടോ ഐസ് ക്പേ ഇടം. നിര്‍ബണ്ടാമില്ല. കഴുക്കുമ്പോള്‍ സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി കഴിക്കുക

BY SANTHOSH MOHAN

No comments:

Post a Comment