Saturday 1 October 2011

വെണ്ടയ്ക്ക തീയല്‍

ആവശ്യമായ സാധനങ്ങള്‍
വെണ്ടയ്ക്ക - 15 എണ്ണം
പച്ചമുളക് - 2 എണ്ണം
വറ്റല്‍ മുളക് - 3 എണ്ണം
വാളന്‍ പുളി - ആവശ്യത്തിനു
മഞ്ഞള്‍പൊടി - കാല്‍ tbs
മുളക് പൊടി - ഒന്നര tbs
മല്ലിപൊടി - 1 തബസ്
തേങ്ങ - 1 പിടി
തക്കാളി - 1

തയ്യാറാക്കുന വിധം
വെണ്ടയ്ക്ക 1 ഇഞ്ച്‌ നീളത്തില്‍ അറിയുക , പച്ചമുളകും നെടുകെ കീറി 1 ഇഞ്ച്‌ നീളത്തില്‍ അറിയുക . അറിഞ്ഞു വെച്ച വെണ്ടക്കയും പച്ചമിളകും ഒരു നുള്ള് മഞ്ഞ പൊടിയും അല്പം ഉപ്പും ചേര്‍ത്ത് ഇളക്കി 10 മിനിറ്റ് വെക്കുക . ഫ്രയിംഗ് പാനില്‍ തേങ്ങ ചൂടാക്കി നിറം മാറി വരുമ്പോള്‍ യഥാക്രമം മഞ്ഞള്‍ പൊടി, മല്ലിപൊടി , മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കി , തേങ്ങ മൂത്ത് വരുമ്പോള്‍ തീ ഓഫ്‌ ചെയ്യുക . തനുതത്തിനു ശേഷം, വറുത്ത തേങ്ങ മിക്സില്‍ അരക്കുക , ചീനച്ചട്ടിയില്‍ 1 തപസ് വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു, ഉണക്ക മുളക്, കറിവേപ്പില എന്നിവകൂടി ചേര്‍ത്ത് , അതില്‍ അറിഞ്ഞു വെച്ച വെണ്ടയ്ക്ക 3 - 4 മിനിറ്റ് വഴറ്റുക, ഒപ്പം നീളത്തില്‍ അരിഞ്ഞ തക്കാളിയും ചേര്‍ക്കുക . ഇതിലേക്ക് അരപ്പ് ചേര്‍ത്ത് , എടുത്തു വെച്ച പുളിയും പിഴിഞ്ഞ് ചേര്‍ക്കുക , വേണമെങ്കില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം . ചെറുതീയില്‍ 10 മിനിറ്റ് വേവിക്കുക .
BY SANTHOSH MOHAN

No comments:

Post a Comment