Monday 10 October 2011

APPAM AND KADALA CURRY

അപ്പം

ആവശ്യമായ സാധനങ്ങള്‍
പച്ചരി - ഒന്നര കപ്പ്‌
ഉഴുന്ന് - 2 tbs
ചോറ് - അര കപ്പ്‌
തേങ്ങ - ഒരു പിടി
ചെറിയ ഉള്ളി , വെളുത്തുള്ളി - 2 എണ്ണം വീതം
ഈസ്റ്റ്‌ - 3 നുള്ള്

തയ്യാറാക്കുന്ന വിധം

രാവിലെ വെള്ളത്തില്‍ ഇട്ടു വച്ച പച്ചരിയും ഉഴുന്നും വൈകുന്നേരം തേങ്ങ ഉള്ളി എന്നിവ ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് നന്നായി അരച്ച് ഈസ്റ്റ്‌ ഉം ഉപ്പും ചേര്‍ത്ത് ഇളക്കി വക്കുക . രാവിലെ അപ്പ ചട്ടിയില്‍ ചൂടാക്കി എന്നാ തേച്ചു മാവു ഒഴിചു അടച്ചു വച്ച് അപം ചുട്ടെടുക്കാം .
ഗുണപാഠം : ഈസ്റ്റ്‌ 1 നുള്ള് മതി, അല്ലെങ്കില്‍ മഴു പുളിച്ചു പൊങ്ങി കുളമാകും

കടല കറി
വൈകുനേരം വെള്ളത്തില്‍ ഇട്ടു വച്ച കാല്‍ കിലോ കടല രാവിലെ ഒരു നുള്ള് മഞ്ഞള്‍പൊടി , അല്പം ഉപ്പു ,1 tbs മുളകുപൊടി എന്നിവ ചേര്‍ത്ത് വേവിക്കുക . ഇതിലേക്ക് 2 സവാള കാണാം കുറച്ചു അറിഞ്ഞു 1 tbs എണ്ണയില്‍ വഴറ്റി , അര tbs മീറ്റ് മസാല, ഒരു നുള്ള് മഞ്ഞള്‍പൊടി , കാല്‍ tbs മുളകുപൊടി , അര tbs മല്ലിപൊടി എന്നിവ ചേര്‍ത്ത് വഴറ്റി അല്പം വെള്ളവും ഉപ്പും ചേര്‍ത്തി തിളപിച്ചു വെന്ത കടലയില്‍ ചേര്‍ത്ത് ഒന്ന് കൂടി വേവിക്കുക . കടല കറി റെഡി .
ഇത് എന്റെ സ്വന്തം തട്ടി കൂട്ട് കടല കറി ആണ്.
 
BY SANTHOSH MOHAN

No comments:

Post a Comment